ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത പിക്അപ് ഡ്രൈവർക്ക് മർദനം; എട്ടു പേർക്കെതിരെ കേസ്

news image
Oct 2, 2023, 8:31 am GMT+0000 payyolionline.in

വട​ക​ര: ദേ​ശീ​യ​പാ​ത അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രും പി​ക്അ​പ് ഡ്രൈ​വ​റും ത​മ്മി​ൽ സം​ഘ​ർ​ഷം. ഡ്രൈ​വ​റോ​ടൊ​പ്പം പി​ക്അ​പ്പി​ലെ യാ​ത്ര​ക്കാ​രാ​യ മ​റ്റു നാ​ലു പേ​ർ​കൂ​ടി ചേ​ർ​ന്ന​തോ​ടെ പ​ര​ക്കെ സം​ഘ​ർ​ഷ​മാ​യി. ത​ല​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ചീ​റ്റ​പ്പു​ലി എ​ന്ന സ്വ​കാ​ര്യ ബ​സ് പെ​രു​വാ​ട്ടി​ൻ താ​ഴ​യി​ൽ വെ​ച്ച് ഇ​തേ ദി​ശ​യി​ൽ​നി​ന്ന് വ​ന്ന പി​ക്അ​പ്പി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ പി​ക്അ​പ്പി​ന് ഇ​ടി​ക്കു​ക​യും നി​ർ​ത്താ​തെ പോ​കു​ക​യും ചെ​യ്തു.

 

ബ​സി​നെ പി​ന്തു​ട​ർ​ന്ന് അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ വെ​ച്ച് പി​ക്അ​പ് ഡ്രൈ​വ​ർ പി​ടി​കൂ​ടി. ഇ​തി​നെ ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പി​ക്അ​പ് ഡ്രൈ​വ​റെ ബ​സ് ജീ​വ​ന​ക്കാ​ർ അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു.

ത​ല​ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ൾ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സ്സ​വും ഉ​ണ്ടാ​യി. ഇ​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളെ വ​ട​ക​ര പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി പൊ​തു റോ​ഡി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ​തി​ന് ബ​സ് ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു പേ​ർ​ക്കെ​തി​രെ​യും പി​ക്അ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​ർ​ക്കെ​തി​രെ​യും പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe