ബലിപെരുന്നാള്‍ നിറവില്‍ ഖത്തര്‍; പൗരന്മാര്‍ക്കൊപ്പം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത് ശൈഖ് തമീം

news image
Jun 16, 2024, 1:34 pm GMT+0000 payyolionline.in

ദോഹ: ബലിപെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവില്‍ ഖത്തര്‍. പതിനായിരക്കണക്കിന് വിശ്വാസികളാണ് പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തത്. ലുസെയ്ല്‍ പാലസിലെ പ്രാർഥനാ ഗ്രൗണ്ടില്‍ പൗരന്മാര്‍ക്കൊപ്പമാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.

ഇന്ന് പുലര്‍ച്ചെ 4.58ന് രാജ്യത്തുടനീളം 675 പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരം നടന്നു. എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും അല്‍ സദ്ദ് സ്റ്റേഡിയത്തിലും ഈദ് നമസ്‌കാരം നടന്നു. ഈദ് ഗാഹുകളില്‍ ഖുതുബയുടെ മലയാളം പരിഭാഷയും ഉണ്ടായിരുന്നു.  എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലും പതിനായിരത്തിലേറെ വിശ്വാസികളാണ് നമസ്‌കാരത്തില്‍ പങ്കെടുത്തത്.

ലുസെയ്ല്‍ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീല്‍ ബിന്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ഈദ് ആശംസ അറിയിക്കാനെത്തിയ അതിഥികളെ രാവിലെ തന്നെ ലുസെയ്ല്‍ പാലസിലാണ് അമീര്‍ സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളെയും അറബ്, മുസ്‌ലീം രാജ്യങ്ങളിലെ ഭരണാധികാരികളെയും അമീര്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പെരുന്നാള്‍ ആശംസയും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe