കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ മത്സ്യ സമ്പദ യോജനയിൽ ഉൾപ്പെടുത്തി കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാർബറിൻ്റെ വികസന പ്രവർത്തനത്തിനായി 20.9 കോടി രൂപ അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യനും കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രകടനം നടത്തി. ഹാർബറിലെ മത്സ്യ തൊഴിലാളികൾ മധുരം വിതരണം ചെയ്തു. ആഗസ്റ്റ് 30 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് വീണ്ടും പണം അനുവദിച്ചത്.
ജില്ല ട്രഷറർ വി കെ ജയൻ മധുര പലഹാര വിതരണം ഉദ്ഘാടനം ചെയ്തു. ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജന സെക്രട്ടറി കെ വി സുരേഷ്, അഡ്വ എ.വി നിധിൻ, ട്രഷറർ മാധവൻ ഒ, കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർ കെ കെ വൈശാഖ്, രവി കോമത്ത്കര, പ്രീജിത്ത് ടി പി എന്നിവർ നേതൃത്വം നൽകി.