‘പ്ലാവിലയിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന്’ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

news image
Aug 14, 2024, 1:21 pm GMT+0000 payyolionline.in

ചിങ്ങപുരം: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘അന്നം അമൃതം’ പദ്ധതിയുടെ ഭാഗമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു.
പ്രദേശത്തെ മുതിർന്ന പൗരനായ ഇമ്മിണിക്കണ്ടി ബാലൻ നായർ വിതരണോദ്ഘാടനം ചെയ്തു.
കർക്കിടക മാസത്തിൻ്റെയും, കർക്കിടക കഞ്ഞിയുടെയും പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി അദ്ദേഹം സംവദിച്ചു.

വന്മുകം-എളമ്പിലാട് സ്കൂളിൽ കർക്കിടക കഞ്ഞി വിതരണോദ്ഘാടനം ഇമ്മിണിക്കണ്ടി ബാലൻ നായർ നിർവ്വഹിക്കുന്നു

പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, സി.ഖൈറുന്നിസാബി, വി.ടി.ഐശ്വര്യ, പി.നൂറുൽഫിദ, പി.സിന്ധു, വി.പി. സരിത എന്നിവർ പ്രസംഗിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe