പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്തണം, ഉചിതമായ സമയത്ത് താനും പാർലമെന്‍റില്‍ എത്തുമെന്ന് റോബര്‍ട്ട് വദ്ര

news image
Jun 18, 2024, 9:27 am GMT+0000 payyolionline.in
ദില്ലി: പ്രിയങ്ക ഗാന്ധി വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തോട് പ്രതികരിച്ച് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര രംഗത്ത്.പ്രിയങ്ക പാർലമെന്‍റില്‍ എത്തണം. ഉചിതമായ സമയത്ത് താനും പാർലമെന്‍റിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിക്കായി പ്രിയങ്ക പ്രചാരണം നടത്തുന്ന ഘട്ടത്തിലേ പാർലമെന്‍റില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വയനാട്ടിലെ ജനങ്ങൾ പ്രിയങ്കക്ക് മികച്ച  ഭൂരിപക്ഷം നൽകുമെന്ന് പ്രതീക്ഷിക്കുന്നെന്നും വദ്ര വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചർച്ച നടത്തും. ജാർഖണ്ഡിലെ നേതാക്കളുമായി 24 നാണ് ചർച്ച.മഹാരാഷ്ട്രയിലെ നേതാക്കളെ 25 ന് കാണും. ഹരിയാനയിലെ നേതാക്കളുമായി 26 ന് ചർച്ച. ജമ്മു കശ്മീർ നേതാക്കളുമായി 27നും  ചർച്ച നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe