തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെറുതുരുത്തി സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചാവക്കാട് അവിയൂർ തെക്കേക്കരയിൽ പണിക്ക വീട്ടിൽ ഷഹീറി (41) നെയാണ് എരുമപ്പെട്ടിയിൽ നിന്ന് പൊലീസ് സംഘം പിടികൂടിയത്. ഇതിനു മുമ്പും പല പീഡനക്കേസുകളിലും ഇയാൾക്കെതിരെ കേസ് ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി എസ്ഐ വിൻസന്റ്, എഎസ്ഐമാരായ സതീഷ് കുമാർ, ജമാലുദ്ദീൻ, പൊലീസ് ഉദ്യോഗസ്ഥന്മാരായ വിനീത്മോൻ, ഗിരീഷ്, രതീഷ്, ടിജോ വാഴപ്പിള്ളി എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ
Sep 24, 2026, 4:33 am GMT+0000
payyolionline.in
റേഷൻ കാർഡ് തരംമാറ്റൽ നടപടികൾ ആരംഭിച്ചു; ആദായനികുതി അടയ്ക്കുന്നവരും ഉയർന്ന വരു ..
മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്ക ..
