വടകര : ആദ്യ കാല കോൺഗ്രസ്സ് നേതാവും പോസ്റ്റല്‍ എംപ്ലോയീസ് (എഫ്എന്‍പിഒ) സംസ്ഥാന സ്ഥാപക ജനറല്‍ സെക്രട്ടറി പുതുപ്പണം പാലയാട് നടയിലെ ‘പഞ്ചമിയിൽ ’പി.പി.സാമിക്കുട്ടി (86) അന്തരിച്ചു. നാഷണൽ അസോസിയേഷൻ ഓഫ് ഫിഷർമാൻ ( കേരള പ്രസിഡണ്ടുംകെ.എസ്.യു സ്ഥാപക ജില്ലാ സിക്രട്ടറിയുമാണ്.മത്സ്യ പ്രവർത്തകക്ഷേമസമിതി സെക്രട്ടറി, മത്സ്യതൊഴിലാളി യൂനിയൻ സംസ്ഥാന സ്ഥാപക ജനറൽ സെക്രട്ടറി, മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി, ഓർഗനൈസിങ്ങ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് നേഷണൽ യൂനിയൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്, പ്രസിഡൻ്റ് വടകര താലൂക്ക് എംപ്ലോയീസ് കോൺകോർഡ്, പ്രസിഡൻ്റ് വടകര സീനിയർ സിറ്റിസൺ ഫോറം, മെമ്പർ സ്റ്റേറ്റ് ഫിഷർമെൻ കോർഡിനേഷൻ കമ്മററി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ബേബി പദ്മിനി. മക്കള്‍: ബേബി പ്രസീത, ബിജു പ്രശാന്ത് (ഖത്തർ), അഡ്വ. ബിജോയ് ലാല്‍, ബേബി സ്മിത, ബേബി ഷഹന. മരുമക്കള്‍: രാമചന്ദ്രന്‍ മാണിക്കോത്ത്, പ്രീതി, സുമി സോമരാജ്.
പി.പി.സാമിക്കുട്ടിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കെ എം ഹരിദാസൻ അധ്യക്ഷയായി. നല്ലാടത്ത് രാഘവൻ, സതീശൻ കുരിയാടി, പി അശോകൻ, പുറന്തോടത്ത് സുകുമാരൻ, അഹമ്മദ് മൗലവി, നാണു മാസ്റ്റർ, സി.എച്ച് വിജയൻ , ടി.പി. ഫസലു, വി -പി .നാരായണൻ , ഗീത കല്ലായിൻ്റവിട, എന്നിവർ സംസാരിച്ചു.
മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. എം പി കെ മുരളിധരൻ സി കെ നാണു, യു ഡി എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, കേരളാ കോൺഗ്രസ്( ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല എന്നിവർ അനുശോചിച്ചു