പൊലീസ് എന്ന വ്യാജേന ആലപ്പുഴ പെട്രോൾ പമ്പിൽ യുവാവിന് ക്രൂരമ‍ർദ്ദനം; ഒരാൾ പിടിയിൽ

news image
Nov 14, 2022, 2:45 pm GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളി പെട്രോൾ പമ്പിൽ യുവാവിന് ക്രൂര മർദ്ദനമേറ്റു. പൊലീസ് എന്ന വ്യാജേനയെയാണ് പ്രതി പമ്പിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. വികസനം സ്വദേശി മുകേഷിനാണ് മർദനമേറ്റത്. അക്രമം നടത്തിയ കളപ്പുര സ്വദേശി ശ്രീരാഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പ് ജീവനക്കാരുമായുള്ള തർക്കത്തിനിടെ മുകേഷ് ഇടപെട്ടതാണ് മർദ്ദനത്തിന് കാരണമായത്. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe