പേരാമ്പ്ര: വെള്ളിയൂരിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മദ്രസ വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വിദ്യാർത്ഥികളുമായി മദ്രസയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലേക്ക് താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ‘ശ്രീഹരി’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പത്ത് മീറ്ററോളം ദൂരത്തേക്ക് തെറിച്ചു വീണു. ഓട്ടോ ഡ്രൈവർ ആഷിഖ്, മദ്രസ വിദ്യാർത്ഥികളായ ഇസ ആയിഷ, ആഷ്ന, ഇശൽ നഹ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
