തുറയൂർ: പെൻഷൻ കുടിശ്ശിക, ക്ഷാമാശ്വാസാനുകൂല്യം തുടങ്ങിയവ ഉടൻ ലഭ്യമാക്കണമെന്നും മെഡിസപ്പ് അപാകത പരിഹരിച്ചു അർഹതപ്പെട്ട മുഴുവൻ സംഖ്യയും അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ എസ് എസ് പി യു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം തുറശ്ശേരി മുക്ക് പെൻഷൻ ഭവൻ എൻ. പി. ശ്രീധരൻ നഗറിൽ യൂണിറ്റ്പ്രസിഡന്റ് ടി. കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി കെ പി. ഗോപീനാഥൻ ഉദ്ഘാടനം ചെയ്തു.
വി. പി. രവീന്ദ്രൻ റിപ്പോർട്ടും നാണു തറമ്മൽ വരവ് ചെലവ് കണക്കും ബ്ലോക്ക് സെക്രട്ടറി പി. എം. കുമാരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ എം. ചെക്കായി, കെ. ബാലക്കുറുപ്പ്, രാജീവൻ വളപ്പിൽ കുനി, പി. പി. കുട്ടികൃഷ്ണൻ മാസ്റ്റർ,വി. കെ. ബാലൻമാസ്റ്റർ, കെ. ഗീത, എൻ. ശശിധരൻ, കെ. പി. ബാബു, കെ. കെ. ഗിരീഷ് ബാബു, പി. ജി. ഉണ്ണികൃഷ്ണൻ നായർ, സി. ഗോപാലകൃഷ്ണൻ, സി. വിനോദൻ തുടങ്ങിയവർ സംസാരിച്ചു. കെ എസ് എസ് പി യു പാലയാട് യൂണിറ്റ് ഭാരവാഹികളായി ടി. കെ. ബാലകൃഷ്ണൻ പ്രസിഡന്റ്,എൻ ശശിധരൻ, വി. കെ. വിജയൻ, ഗീത. കെ., വൈ. പ്രസിഡന്റ്,വി. പി. രവീന്ദ്രൻ സെക്രട്ടറി, പ്രഭാകരൻ. എൻ. പി, ഗിരീഷ്‌ബാബു. കെ. കെ, സുരേന്ദ്രൻ. പി ജോയിന്റ് സെക്രട്ടറി,നാണു തറമ്മൽ ട്രഷറർ.എന്നിവരെ തെരഞ്ഞെടുത്തു.