“പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത്‌ തടയാൻ വിഷം നൽകുന്നു’; വെളിപ്പെടുത്തലുമായി ഇറാൻ മന്ത്രി

news image
Feb 27, 2023, 7:26 am GMT+0000 payyolionline.in

ടെഹ്‌റാൻ > ഇറാനിൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത്‌ തടയാൻ വ്യാപകമായി വിഷം നൽകിയെന്ന വെളിപ്പെടുത്തലുമായി ആരോഗ്യ സഹമന്ത്രി യൂനസ്‌ പനാഹി.

കഴിഞ്ഞ നവംബര്‍ മാസം അവസാനത്തോടെ നൂറ് കണക്കിന് പെണ്‍കുട്ടികളാണ് ശ്വാസകോശ വിഷബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്. ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള ക്വാമിലെ സ്‌കൂളില്‍ ബോധപൂര്‍വ്വം വിഷബാധ ഏല്‍പ്പിച്ചതായാണ് യോനസ് പനാഹി വ്യക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. വിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇന്റലിജന്‍സ്, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അലി ബഹദോരി ജഹ്‌റോമി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe