കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ നാല്പത്തൊമ്പതാമത് വാർഷികോത്സവം ‘ആവണിപ്പൂവരങ്ങ്’ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ ആയിരത്തോളം കലാപ്രതിഭകൾ രംഗത്തെത്തിയ ഈ പരിപാടി മലബാറിലെ ശ്രദ്ധേയമായ ഓണാഘോഷ പരിപാടിയായി. നൃത്തം, ചിത്രം, വാദ്യം, സംഗീതം, ചുമർച്ചിത്രം എന്നീ വിഭാഗങ്ങളിലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകളാണ് അരങ്ങിലെത്തിയത്.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സംഘഗാനം, വാദ്യവൃന്ദ, ഗാനമേള, നാടകം, ചിത്ര പ്രദർശനം, ജൂബിലി സ്വാഗതനൃത്തം, താളവാദ്യ സമന്വയം എന്നിവ അരങ്ങേറി. പൂക്കാട് കലാലയം വിദ്യാർത്ഥികളും അധ്യാപകരും പ്രവർത്തകരുമടങ്ങുന്ന കലാവിഭാഗമാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്.