നന്തി ബസാർ: പുറക്കാട് ജാമിഅ ഫുർഖാനിയ്യ ഹിഫ്ളുൽ ഖുർആൻ & ദഅവാ കോളേജിന് പൂർവ്വവിദ്യാർത്ഥി സംഘടന രൂപീകരിച്ചു. യോഗം ഫുർഖാനിയ്യ ചെയർമാനും ഖാസിയുമായ ഇ .കെ .അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. മാനേജർ ടി യു വി റസാഖ് റഹ് മാനി അധ്യക്ഷനായി. പ്രിൻസിപ്പാൾ റാഷിദ് ഹൈത്തമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് നിഷാൻ ബാഖവി , അസ്ലം ബാഖവി, അൻവർ ബാഖവി വൈ. പ്രസിഡന്റ്മാർ, ഹാഫിസ് അബ്ദുൽ ഫത്താഹ് വർ. പ്രസിഡന്റ് , ഹാഫിസ് മുഹമ്മദ് സാലിം ജന. സെക്രട്ടറി, ഹാഫിസ് നസീഫ്, ഹാഫിസ് പൂക്കാട് ജോ. സെക്രട്ടറിമാർ,റസൽ ഫർഹാൻ വർ. സെക്രട്ടറി, ഹാഫിസ് മുർശിദ് ടി എ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
സംഗമത്തിൽ അബ്ദുള്ള ഫൈസി, സ്വാദിഖ് ബാഖവി, സലീം വാഫി, സബ്റത്ത് റഹ് മാനി, ഫാത്തിഹ് സി, നൗഫൽ ദാരിമി, സി മൊയ്തീൻ ഹാജി സംബന്ധിച്ചു