പയ്യോളി: പണ്ഡിത ശ്രേഷ്ടനായ പുറക്കാട് ഉസ്താദിൻ്റെ നേതൃത്വത്തിൽ നടന്ന ആത്മീയ സമ്മേളനം സമാപിച്ചു. പുറക്കാട് ഉസ്താദിൻ്റെ അധ്യക്ഷതയിൽ ടി.കെ.അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
പുറക്കാട് ഉസ്താദ് ജീവ ചരിത്ര പുസ്തകത്തിൻ്റെ കവർ പ്രകാശനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കുന്നു
ഇ കെ. അബൂബക്കർ ഹാജി, അഷ്റഫ് സഖാഫി, അബൂബക്കർ സഖാഫി വെണ്ണക്കോട്, ശകീർ ഹൈതമി കീച്ചേരി, എ.സ്.പി.എച്ച് ജാഫർ സാദിഖ് തങ്ങൾ, മുജീബ് സുറൈജി, കുഞ്ഞബ്ദുള്ള സഖാഫി കോച്ചേരി, മജീദ് സഖാഫി കോട്ടൂർ, സി.എച്ച്.ഇബ്രാഹിം കുട്ടി, അബ്ദുൽ കരീം നിസാമി, ഇബ്രാഹിം ഫൈസി, ഇബ്രാഹിം മുസ്‌ല്യാർ എടവരാട്, ആർ.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
ആത്മീയ സമ്മേളനത്തോടനുബസിച്ച് രാവിലെ നടന്ന പണ്ഡിത ദർസിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പണ്ഡിതന്മാർ സംബന്ധിച്ചു. തുടർന്ന് നടന്ന പുറക്കാട് ഉസ്താദ് ജീവ ചരിത്ര പുസ്തകത്തിൻ്റെ കവർ പ്രകാശനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു.
വി.പി.ദുൽകിഫ്‌ൽ, രാജേഷ് കീഴരിയൂർ, കെ.ടി വിനോദൻ, സി.ഹനീഫ മാസ്റ്റർ, ആർ.ടി.ജാഫർ, ഇസ്മായിൽ കെ.വി, സഅദ് മണാട്ട് ,ഫൈസൽ കണ്ണോത്ത് എന്നിവര്‍ സംബന്ധിച്ചു.