പീഡനക്കേസ്: ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

news image
Oct 7, 2023, 3:47 am GMT+0000 payyolionline.in

കാസർകോ‍ഡ്:  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെ ആറരയ്ക്കാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ വച്ച് ചന്തേര പൊലീസ് ഷിയാസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക് ഔട്ട് സർക്കുലർ ഉളളതിനാൽ വ്യാഴാഴ്ചയാണ് ദുബായിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞത്. തുടർന്ന് ചന്തേര പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe