പി.രാജൻ മാസ്റ്റർ അനുസ്മരണം : ചെറുവണ്ണൂർ പഞ്ചായത്തിലെ എൽ.എസ്.എസ് പരീക്ഷക്കാർക്ക് മാതൃകാപരീക്ഷയും ശിൽപ്പശാലയും സംഘടിപ്പിച്ചു

news image
Feb 18, 2025, 9:51 am GMT+0000 payyolionline.in

ചെറുവണ്ണൂർ ∙ വടക്കുമ്പാട് ഗവ. എൽ.പി. സ്കൂൾ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.രാജൻ മാസ്റ്ററുടെ അനുസ്മരണത്തിൻ്റെ ഭാഗമായി ചെറുവണ്ണൂർ പഞ്ചായത്തിലെ എല്‍ എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി മാതൃകാപരീക്ഷയും രക്ഷിതാക്കൾക്കുള ശിൽപ്പശാലയും സംഘടിപ്പിച്ചു. ചെറുവണ്ണൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഷോഭിഷ് ആര്‍ പി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 160-ഓളം കുട്ടികൾ മാതൃകാപരീക്ഷ എഴുതിയതായി സംഘാടകർ അറിയിച്ചു.കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ വിദ്യാരംഗം സംസ്ഥാനതല അവാർഡ് ജേതാവും അധ്യാപികയുമായ ടി.ശുഹൈബ ടീച്ചർ ക്ലാസ് നയിച്ചു. ചടങ്ങിൽ രാജീവൻ പട്ടേരി, പ്രസാദ് മാസ്റ്റർ, സത്യൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, പ്രേംജിത്ത് വി.ആർ, ലാലു, സ്മിത എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe