പി ബാലൻ മാസ്റ്റർക്ക് നാടിൻറെ അന്ത്യാഞ്ജലി

news image
Jun 11, 2024, 3:28 pm GMT+0000 payyolionline.in

വടകര : അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും അധ്യാപക പുരസ്കാര ജേതാവും മികച്ച സംഘാടകനും വടകരയിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി ബാലൻ മാസ്റ്റർക്ക് നാടിൻറെ അന്ത്യാഞ്ജലി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം പുതുപ്പണത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെച്ച വടകര ടൗൺ ഹാളിലും സമൂഹത്തിൻറെ നാനാ തുറകളിലുള്ള ആളുകൾ എത്തി അന്ത്യോപചാരം അർപ്പിച്ചു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമന്ത്രി സി കെ നാണു, വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരായ മനയത്ത് ചന്ദ്രൻ,വി ടി മുരളി, ഇ പി ദാമോദരൻ, എം കെ ഭാസ്കരൻ, അഡ്വ. ഇ നാരായണൻ നായർ, കുരിയാടി സതീശൻ,പി പി രാജൻ, പുറന്തോടത്ത് സുകുമാരൻ, വടയക്കണ്ടി നാരായണൻ, സലിം മടവൂർ, പ്രദീപ് ചോമ്പാല,പ്രൊഫ കെ കെ മഹമൂദ്, സി ഭാസ്കരൻ, ആർ സത്യൻ ,പി കെ പ്രവീൺ കുമാർ, ഇ വി വൽസൻ , സി കെ കരീം, പ്രേംഭാസിൽ, അച്യുതൻ പുതിയേടതത്, അടിയേരി രവി തുടങ്ങിയവർ എത്തിച്ചേർന്നു.

പ്രമുഖ സോഷ്യലിസ്റ്റ് പി ബാലൻ മാസ്റ്റർ അന്തരിച്ചു

വടകര: പ്രമുഖ സോഷ്യലിസ്റ്റും അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവും ആയിരുന്ന പി. ബാലൻ (82) അന്തരിച്ചു. കെജിടിഎ, കെഎസ്ടിഎ എന്നിവയുടെ സംസ്ഥാന സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ യുറീക്ക മാനേജർ, ഒയിസ്ക സംസ്ഥാന സമിതി അംഗം, വടകര സിറ്റിസൺ കൗൺസിൽ പ്രസിഡൻറ് തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങളുടെ സൈദ്ധാന്തിക മുഖമായിരുന്നു. സി കെ. നാണു മന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പുതുപ്പണം ചീനം വീട്, പയ്യോളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പുതുപ്പാടി ഗവ. ഹൈസ്കൂളിലും ചോറോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപകനായിരുന്നു. തോടന്നൂർ ഏഇ ഒ പദംഅലങ്കരിച്ചിട്ടുണ്ട്. പുതുപ്പണം ചീനംവീട് യു പി സ്കൂൾ പൂർവ്വ വിദ്യാർഥിയായ പി ബാലൻ പൂർവവിദ്യാർഥി സംഘടനയുടെ രക്ഷാധികാരിയാണ്.
ഭാര്യ: സത്യഭാമ. മക്കൾ: ഡോ:ബി.സിന്ധു (കൊമേഴ്സ് വിഭാഗം മേധാവി.പാവനാത്മ കോളേജ് ഇടുക്കി), ബി. സന്ധ്യ (അധ്യാപിക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ തൃശ്ശൂർ) . മരുമക്കൾ: പിഡിവിജയകുമാർ (ചെയർമാൻ നിയോ ടെക്നോളജീ), അഡ്വ പി.സജു ( തലശേരി ജില്ലാ കോടതി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe