പാർലിമെന്റ് ഉദ്ഘാടനം മോദി വീടിന്റെ പാലുകാച്ചൽ ചടങ്ങാക്കി : എൻവൈസി ജില്ലാ കമ്മിറ്റി

news image
May 29, 2023, 7:58 am GMT+0000 payyolionline.in

 

കൊയിലാണ്ടി: പൂജയും ഹോമവും മന്ത്രവുമായി പുതിയപാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി സ്വന്തം വീടിന്റെ പാലുകാച്ചൽ ചടങ്ങാക്കി മാറ്റിയെന്ന് എൻ.വൈ.സി. കോഴിക്കോട് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി.
സവർക്കറുടെ ജന്മദിനത്തിൽ പാർലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിലൂടെ രാജ്യത്തിന്റെ മതേതരത്വത്തെ വെല്ലുവിളിക്കുകയാണ്.  ഇത്തരം നിലപാടുകൾക്കെതിരെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും മാറ്റി നിർത്തി ഒറ്റക്കെട്ടായി പോരാടണമെന്നും, പാർലിമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ തീരുമാനം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭ പ്രതീക്ഷയാണ് നൽകുന്നതെന്നു എൻ.വൈ.സി. അഭിപ്രായപ്പെട്ടു.

എൻ.വൈ.സി. നേതൃത്വത്തിൽ കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്കു മുൻപിൽ നടന്ന ധർണ്ണ സമരം എൻ.വൈ.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ജൂലേഷ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്കു മുൻപിൽ മഹാത്മാവേ മാപ്പ് എന്ന പേരിൽ എൻ.വൈ.സി. കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം എൻ.വൈ.സി. സംസ്ഥാന ഉപാധ്യക്ഷൻ ജൂലേഷ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി. ജില്ല പ്രസിഡന്റ് യൂസഫ് പുതുപ്പാടി അധ്യക്ഷം വഹിച്ചു. എൻ സി പി
ജില്ല ജനറൽ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വിജിത വിനു കുമാർ, ചേനോത്ത് ഭാസ്കരൻ , കെ.കെ ശ്രീഷു, എം.പി ഷിജിത്ത്, പി.വി സജിത്ത്,അരുൺ പി.വി , അനുപമ പി.എം.ബി, അരുൺ കുമാർ , സജേഷ് പി.വി , സനൽ കൃഷ്ണൻ പി.വി , സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe