പാലക്കാട് > മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വക്കാല ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്. വിദ്യാര്‍ഥികളുമായി സ്‌കൂള്‍ ട്രിപ്പ് എടുക്കുന്നതിനിടെയാണ് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞത്. ബുധനാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് സംഭവം.
എര്‍ത്ത്ഡാം – ഓടംതോട് റോഡില്‍ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടം സംഭവിച്ചത്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളായ അമയ, അനയ, ടോമിലിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വിജീഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഴക്കഞ്ചേരി വക്കാല മനോജിന്റെ ഭാര്യയാണ് വിജിഷ സോണിയ.