പള്ളിക്കര തൊണ്ടീപുനം വേട്ടയ്ക്കൊരുമകൻ-ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാഘോഷവും കുടുംബസംഗമവും നടത്തി

news image
Apr 22, 2026, 2:53 pm GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര തൊണ്ടീപുനം വേട്ടയ്ക്കൊരുമകൻ-ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന ഉത്സവവും കുടുംബസംഗമവും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ, അക്ഷരശ്ലോക സദസ്, ലളിതസഹസ്രനാമ-വിഷ്ണു സഹസ്രനാമ പാരായണം, തായമ്പക എന്നിവ നടന്നു. ഉത്സവത്തിന്റെ ഭാഗമായി നടന്ന പ്രസാദഊട്ടിൽ ഭക്തജനങ്ങൾ പങ്കെടുത്തു. വിവിധ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

തുടർന്ന് നടന്ന ഭക്തജന സംഗമത്തിൽ ഇ.സി. വാസുദേവൻ നമ്പ്യാർ, ഉപേന്ദ്രൻ ഉപാസന, സി.കെ. സുനിൽകുമാർ എന്നിവർ പ്രഭാഷണം നടത്തി. ക്ഷേത്ര മുറ്റത്ത് നടന്ന കുടുംബസംഗമത്തിൽ ഇ. സുരേഷ്, ടി.പി. പ്രജീഷ്കുമാർ, ടി.പി. രാധ, പുനത്തിൽ വിജയലക്ഷ്മി, കെ. വേണുനമ്പ്യാർ, ടി.പി. ഉഷാകുമാരി, സി.എം. മനോജ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe