കാസർകോട്: കാസർകോട് പതിനേഴുകാരനെ പീഡിപ്പിച്ച കേസിൽ യുവതിക്കെതിരെ പോക്‌സോ കേസ്. 36കാരിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് പതിനേഴുകാരൻ. ഹോസ്ദുർഗ് സ്റ്റേഷനിലുള്ള കേസിൽ പതിനേഴുകാരന്റെ മൊഴി എടുക്കന്നതിനിടെയാണ് 36കാരിയുടെ അതിക്രമം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മൊഴിയെടുക്കുന്നതിനിടെയാണ് യുവതിയിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം പതിനേഴുകാരൻ തുറന്നുപറഞ്ഞത്. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. ഹോസ്ദുർഗ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് രാജപുരം പൊലീസിന് കൈമാറി. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി രാജപുരം പൊലീസ് പറഞ്ഞു.
