റിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് റിയാദിലെത്തി. വ്യാഴാഴ്ച രാത്രിയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ ഇസ്രായേലിലെത്തി പ്രസിഡൻറ് ഇസാക് ഹെർസോഗിനെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കണ്ട ശേഷമാണ് സൗദിയിലേക്ക് പുറപ്പെട്ടത്.
ഈ സാഹചര്യത്തിൽ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണ് റിയാദ് സന്ദർശനവും കൂടിക്കാഴ്ചയും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വക്താവ് പറഞ്ഞത് പശ്ചിമേഷ്യയിൽ സൗദി അറേബ്യ തങ്ങളുടെ ഒരു സുപ്രധാന പങ്കാളിയാണെന്നാണ്. ഹമാസിൻറെ ആക്രമണത്തിന് ശേഷം ഗാസയിലേക്ക് മനുഷ്യത്വപരമായ സഹായങ്ങളെത്തിക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട സുനക് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിെൻറ അവകാശത്തെ ലണ്ടൻ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞിരുന്നു. വിമാനത്താവളത്തിൽ റിയാദ് ഡപ്യൂട്ടി ഗവർണർ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താനാണ് സുനകിനെ സ്വീകരിക്കാനെത്തിയത്.