പരിസ്ഥിതി ദിനത്തിൽ എളമ്പിലാട് സ്കൂൾ പി.ടി.എ. വിദ്യാർത്ഥികൾക്കും വീടുകളിലും തുണിസഞ്ചി വിതരണം ചെയ്തു

news image
Jun 5, 2024, 2:24 pm GMT+0000 payyolionline.in

ചിങ്ങപുരം: എളമ്പിലാട് പ്രദേശത്തെ പ്ലാസ്റ്റിക് കവർ മാലിന്യത്തിൽ നിന്ന് രക്ഷിക്കാനായി
ലോക പരിസ്ഥിതി ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ
പ്രദേശത്തെ വീടുകളിലും, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പി.ടി.എ. യുടെ സഹായത്തോടെ തയ്യാറാക്കിയ തുണിസഞ്ചി വിതരണം നടത്തി.

വന്മുകം-എളമ്പിലാട് സ്കൂളിൻ്റെ തുണി സഞ്ചി വിതരണോദ്ഘാടനം കൃഷി ഓഫീസർ പി.ഫൗസിയ നിർവ്വഹിക്കുന്നു.

തുണി സഞ്ചിയുമായി വന്മുകം- എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ.

മൂടാടി കൃഷി ഓഫീസർ പി.ഫൗസിയ സ്കൂൾ സമീപത്തെ വീട്ടിൽ തുണിസഞ്ചി വിതരണം ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ബി. ലീഷ്മ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, പി.നൂറുൽ ഫിദ, സി.ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe