പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പതാക ദിനം ആചരിച്ചു

news image
Mar 10, 2025, 7:38 am GMT+0000 payyolionline.in

പയ്യോളി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 78-ാം വാർഷിക സ്ഥാപക ദിനത്തോടനുബന്ധിച്ച് പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനം സമുചിതമായി ആഘോഷിച്ചു. പയ്യോളി ബീച്ച് റോഡിൽ ഗാന്ധി പ്രതിമക്കു സമീപം നടന്ന ചടങ്ങിൽ മുൻ മുസ്ലിം ലീഗ് സീനിയർ നേതാവു് അഡ്വ: പി.കുഞ്ഞമ്മദ് സാഹിബ് പതാക ഉയർത്തി.

ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ,മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള ,ജനറൽ സെക്രട്ടറി ബഷീർ മേലടി ,നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ,മുൻസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.പി.കരീം , സെക്രട്ടറി മടിയേരി മൂസ മാസ്റ്റർ, എ വി.സഖരിയ്യ(യൂത്ത് ലീഗ്) ,എം.സി.അബ്ദു റസാഖ് (പ്രവാസി ലീഗ്) കെ.പി.സി.ഷുക്കൂർ (എസ്.ടി.യു) ശാഖാ ഭാരവാഹികളായ നിസാർ പയലൻ ,കെ .ടി.സമദ് , കെ.വി.ഹനീഫ , വി.കെ.മുനീർ , കാട്ടിൽ റസാഖ് , എ.പി.ഷംസു , എം.സി.കെ.നാസർ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe