പയ്യോളി- കൊയിലാണ്ടി റോഡുകളുടെ ശോചനീയാവസ്ഥ; ബസ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

news image
Jun 11, 2024, 3:12 pm GMT+0000 payyolionline.in

കൊയിലാണ്ടി: പയ്യോളി- അയനിക്കാട്, കൊയിലാണ്ടി, കോഴിക്കോട്-മേപ്പയ്യൂർ- മുത്താമ്പി റോഡുകളുടെ ശോചനീയാവസ്ഥ സർവ്വീസ് നടത്താൻ പറ്റാത്ത അവസ്ഥയിൽ ബസ് സർവീസ് നിർത്തിവെച്ച് തൊഴിലാളികൾ അനശ്ചിതകാല  സമരം നടത്തുമെന്ന് കൊയിലാണ്ടി ഏരിയാ മോട്ടോർ എഞ്ചിനീയറിംങ് വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യുനേതാക്കളായ രജീഷ്, പി.ബിജു തുടങ്ങിയവർ അറിയിച്ചു.

ദേശീയ പാതയിൽ പയ്യോളി കോടതി മുതൽ അയനിക്കാട് വരെ റോഡുകൾ പൊട്ടിപൊളിഞ്ഞതിനാൽ ഗതാഗതക്കുരുക്ക് കാരണം സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയാണ്. ഇത് പോലെ തിരുവങ്ങൂർ ഭാഗത്തും റോഡുകൾ പൊളിഞ്ഞത് കാരണം സർവീസ് നടത്താൻ പറ്റുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. റോഡിലെ കുഴികളിൽ വീണ് വാഹനങ്ങൾ കേടുവരുന്നതിനാൽ സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറഞ്ഞു. ദിവസങ്ങളിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെട്ടത്. ദേശീയപാത നിർമ്മാണത്തിലെ അപാകമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.

നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ അനാസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് പ്രത്യക്ഷ സമരത്തിലെക്ക് നീങ്ങാൻ കാരണം. പരിഹാരം കണ്ടില്ലെങ്കിൽ അനശ്ചിതകാല സമരമടക്കമുള്ള കടുത്ത നടപടികളിലേ ക്ക് പോകേണ്ടി വരുമെന്ന് ഏരിയാ കമ്മിറ്റി നേതാക്കൾ പറഞ്ഞു.. സമരത്തിൻ്റെ ഭാഗമായി തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ പ്രസിഡണ്ട്, രജീഷ്, സെക്രട്ടറി പി.ബിജു, വിനീത്, ജമനീഷ്നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe