പയ്യോളി എകെജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

news image
Dec 17, 2022, 2:25 pm GMT+0000 payyolionline.in

പയ്യോളി:  സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസായ  എകെജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവും സ്വാഗതസംഘം ചെയർമാനുമായ ടി ചന്തു അധ്യക്ഷനായി. രക്തസാക്ഷികളായ പി ടി അഹമ്മദ് മാസ്റ്റർ – ഉണ്ണര സ്മാരക ഹാൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മുൻ കൊയിലാണ്ടി പയ്യോളി ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ എം കോമത്തിന്റെ പേരിലുള്ള ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി എം പി ഷിബു മുഖ്യമന്ത്രിക്ക് നൽകി. മുഖ്യമന്ത്രിയുടെ ഛായചിത്രം വരച്ച ഗോഖലെ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പ്രണവിൽ നിന്നും മുഖ്യമന്ത്രി ചിത്രം ഏറ്റുവാങ്ങി. കെട്ടിടം നിർമ്മിച്ച സാജകൺസ്ട്രക്ഷൻ കമ്പനി കരാറുകാർക്കും, ആർക്കിടെക്ക് സോനാ സുരേഷിനും മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി ആദരിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ്, ടി പി രാമകൃഷ്ണൻ എംഎൽഎ, ജില്ലസെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ്, കനത്തിൽ ജമീല എംഎൽഎ , പി വിശ്വൻ,കെ ദാസൻ ,കെ പി അനിൽകുമാർഎന്നിവർ സംസാരിച്ചു. ഏരിയസെക്രട്ടറി എം പി ഷിബു സ്വാഗതം പറഞ്ഞു. ഗസൽ ഗായകൻ അലോഷ്യ അവതരിപ്പിച്ച ഗാനവിരുന്നും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe