പയ്യോളി : പയ്യോളി ക്രിസ്ത്യൻ പള്ളി റോഡു മുതൽ പയ്യോളി മുനിസിപ്പൽ അതിർത്തി വരെ റെയിൽ ലൈനിനും നാഷണൽ ഹൈവേയ്ക്കും ഇടയിലുള്ള പ്രദേശവാസികള്‍ ‘നമ്മൾ’ എന്ന റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു.
പയ്യോളി പെരുമാൾപുരം മദ്രസ്സയിൽ ചേർന്ന രൂപീകരണ യോഗത്തിൽ പ്രസിഡന്റായി സലാം കളത്തിലിനേയും സെക്രട്ടറിയായി
എം സി ഷാജിയേയും ഖജാൻജിയായി റസാഖ് അയനിക്കാടിനേയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: പുഷ്പരാജൻ, ലളിത -വൈസ് പ്രസിഡന്റ്, സജീവൻ ഊളയിൽ , സൽമ -ജോയിന്റ് സെക്രട്ടറി. 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു. സലാം കളത്തിൽ അധ്യക്ഷനായ യോഗത്തിൽ എംസി ഷാജി സ്വാഗതവും അരവിന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.