കൊയിലാണ്ടി: നാഷണൽ ഹൈവേ കടന്നു പോകുന്ന പന്തലായനി കാട്ടുവയൽ റോഡ് അണ്ടർപാസ് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്തെ ജനങ്ങൾ നടത്തിയ ജനകീയ സമര പന്തലിലേക്കു എം പി ഷാഫിപറമ്പിൽ എത്തിയത് സമരക്കാർക്ക് ആവേശമായി.
പ്രദേശവാസികളുടെ സമരം ന്യായമാണെന്ന് ബോധ്യപെടുകയും അതിന്റ ഭാഗമായി നാഷണൽ ഹൈവേ ഉദ്യോഗസ്ഥരോട് അപ്പോൾ തന്നെ ചർച്ച നടത്തുകയും ചെയ്തു. പന്തലായനി കാട്ടുവൽ റോഡിൽ കൽവേർട്ട് ബോക്സ് നിർമിക്കാൻ ആവശ്യമായ സാഹചര്യം ഉണ്ട് എന്ന് ബോധ്യപ്പെട്ട ഷാഫി പറമ്പിൽ ഇതിന് ആവശ്യമായ എല്ലാ നടപടികളും തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി .