മേപ്പയ്യൂർ:മേപ്പയ്യൂർ മുദ്ര ആർട്സ് ആൻ്റ് കോസ്റ്റ്യൂംസ് ദശവാർഷികാഘോഷം ‘മുദ്രോത്സവം 26’ മേപ്പയ്യൂർ ബസ് സ്റ്റാൻ്റ് ഗ്രൗണ്ടിൽ ചെണ്ടമേള വിദഗ്ദൻ കാഞ്ഞിലിശ്ശേരി വിനോദ് മാരാർ ഉദ്ഘാടനം ചെയ്തു. സി.എം ഷാജു ചടങ്ങിൽ അധ്യക്ഷനായി.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത മുഖ്യാഥിതിയായിരുന്നു. ബിജു കുനിയിൽ, മുജീബ് കോമത്ത്, ഭാസ്കരൻ കൊഴുക്കല്ലൂർ, ബാബു കൊളക്കണ്ടി, ശിവദാസ് ശിവപുരി, ഷംസുദ്ദീൻ കമ്മന, ദിലീപ് കീഴൂർ,യു.ബിജു, സി.എം ബാബു, ശ്രീജിത്ത് അശ്വതി, സുഭാഷ് ,ലിഞ്ചു മുദ്ര എന്നിവർ സംസാരിച്ചു. സീ കേരളം ഡ്രാമ ജുനിയർ റണ്ണർ അപ് എനർജറ്റിക്ക് അവാർഡ് ജേതാവ് മാസ്റ്റർ അകുൽ റാം പുറക്കാട്, ഫ്ളവേഴ്സ് ടോപ് സിംഗർ ശ്രീദർശ് കൊഴുക്കല്ലൂർ എന്നിവരെയും വിവിധ കലാ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ മൊമൻ്റോ നൽകി അനുമോദിച്ചു.
