അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകൻ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരിൽ

news image
Oct 10, 2026, 1:33 pm GMT+0000 payyolionline.in

തൃശ്ശൂർ: ചാലക്കുടിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ 58കാരനായ മകൻ തോട്ട പൊട്ടി മരിച്ചു. മേലൂർ അടിച്ചിലിയിൽ രാമകൃഷ്ണന്റെ മകൻ നന്ദനനാണ് മരിച്ചത്. വാക്കത്തി കൊണ്ട് വെട്ടേറ്റ അച്ഛൻ രാമകൃഷ്ണൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിൽ കൃഷിപ്പണി കഴിഞ്ഞ മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകൻ നന്ദനനും തമ്മിൽ വാക്കുതർക്കവും പിന്നീട് സംഘർഷവും ഉണ്ടാവുകയായിരുന്നു. വാക്കത്തികൊണ്ട് രാമകൃഷ്ണനെ മകൻ നന്ദനൻ വെട്ടി. ശബ്ദം കേട്ട് അയൽവാസിയായ ഒരാൾ ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയിലിരുന്ന തോട്ടപ്പൊട്ടുകയായിരുന്നു.

തോട്ട പൊട്ടിയതിൽ അയൽവാസിക്കും പരിക്കുണ്ട്. അച്ഛനും മകനും തമ്മിൽ കുറേക്കാലമായി തർക്കം ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പോലീസ് നൽകിയിരിക്കുന്ന മൊഴി. വെട്ടുകൊണ്ട് പരിക്കേറ്റ രാമകൃഷ്ണൻ ചാലക്കുടിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe