പത്തനംതിട്ട ജനവാസ മേഖലയില്‍ വീണ്ടും കടുവ ഇറങ്ങി

news image
May 25, 2023, 11:55 am GMT+0000 payyolionline.in

പത്തനംതിട്ട: വടശേരിക്കര കുമ്പളത്താമണ്ണില്‍ വീണ്ടും കടുവയിറങ്ങി ആടിനെ കൊന്നു.പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടരുകയാണ്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യമുണ്ടാകുന്നത്.

തിങ്കളാഴ്ച രാത്രി വടശേരിക്കര ചെമ്പരത്തിന്‍മൂട് ഭാഗത്തിറങ്ങിയ കടുവ വലിയമണ്ണില്‍ പി ടി സദാനന്ദന്റെ ആടിനെ പിടിച്ചിരുന്നു. കടുവ ഭക്ഷിച്ച ആട്ടിന്‍കുട്ടിയുടെ അവശിഷ്ടങ്ങള്‍ സദാനന്ദന്റെ വീടിന് 200 മീറ്റര്‍ അകലെ കണ്ടെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe