നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
അർധരാത്രിയോടെ വിമാനത്താവളത്തിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിലെ എ.സിയും വയറിങ്ങും കത്തി നശിച്ചു.
തീപിടിത്തത്തിൽ ഹോട്ടൽ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാർ പൂർണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു.
ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.