നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി

news image
Jun 5, 2026, 4:11 am GMT+0000 payyolionline.in

അഴിയൂർ: നിർത്തിയിട്ടിരുന്ന സ്ഥലത്തുനിന്നും സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ ചോമ്പാൽ പോലീസ് പിടികൂടി. എറണാകുളം ആലക്കാട്ട് കിരിക്കോട്ട് തോട്ടുക്കര ഹൗസിൽ ജോസ് വിൻസെന്റ് പോൾ (39) ആണ് അറസ്റ്റിലായത്.

ഏറാമല കുറിഞ്ഞിലാട് കല്ല്യാട്ട് താഴെ കുനി സുരേഷിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്ര വാഹനമാണ് മോഷണം പോയത്. കോറോത്ത് റോഡ് അത്താണിക്കൽ ഭാഗത്ത് നിർത്തിയിട്ടിരുന്ന വണ്ടി പ്രതി ഓടിച്ചുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി. (CCTV) ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചോമ്പാൽ സബ് ഇൻസ്പെക്ടർ (S.I.) ടി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതിയും മോഷ്ടിച്ച സ്കൂട്ടറും തലശ്ശേരിയിൽ നിന്നും പോലീസ് വലയിലായത്.
അറസ്റ്റിലായ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe