നിലമ്പൂർ > കെ കരുണാകരന്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് വച്ച് പ്രചാരണവുമായി ബിജെപി. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. മോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരന്റെയും ചിത്രം ഫ്ലക്സ് ബോർഡിലുണ്ട്. സംഭവം വൈറലായതോടെ ബോർഡ് സ്ഥാപിച്ചതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നിലമ്പൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കുന്നത് കോൺഗ്രസ് പ്രവർത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പരാതിയിൽ പറയുന്നത്. ബോർഡ് നീക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പോസ്റ്റർ നീക്കം ചെയ്യുന്നതിനു മുമ്പു തന്നെ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി.