നിയസഭയിൽ ചാൻസ്ലർ ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി

news image
Dec 6, 2022, 4:57 pm GMT+0000 payyolionline.in

തിരുവനന്തപുരം : ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ചാൻസ്ലർ ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി. ഇംഗ്ലീഷ്‌ പരിഭാഷയിൽ ഉള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ്‌ പരിഭാഷയിൽ ഉള്ള ബിൽ അവതരണത്തിന് ഗവർണറുടെ മുൻകൂർ അനുമതി വേണം. എട്ട് സർവ്വകലാശാല ചട്ടങ്ങൾ ഇംഗ്ലീഷിലാണ്. നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13 ന് പാസാക്കാൻ ആണ് സർക്കാർ നീക്കം.

പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങി.14 സർവകലാശാലകളുടെ ചാൻസല‍ർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത. ഗവർണ‍ർ സർക്കാർ പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയായി.  ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായി ലീഗിന് എതിർപ്പ് ആണുള്ളത്. ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കും. തരൂർ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്. പ്രതിപക്ഷ നിരയിലെ ഭിന്നത സഭയിൽ ഭരണ പക്ഷം ആയുധമാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe