കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട 11 ബൈക്കുകൾ ഇടിച്ചു തകർത്തു; വൻ ദുരന്തം ഒഴിവായി

news image
Aug 8, 2023, 2:02 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട 11 ബൈക്കുകൾ ഇടിച്ചു തകർത്തു.  ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെ ദേശീയ പാതയിൽ താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും വടകരയിലേക്ക് പോവുകയായിരുന്ന കെ എൽ 18;9798 നമ്പർ വാഗ് നർ കാറാണ് ഇടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.

പോലീസെത്തി കാർ സ്റ്റേഷനിലെക്ക് മാറ്റി. നിരവധി പേർ സഞ്ചരിക്കുന്ന ദേശീയ പാതയിൽ വൻ അപകടമാണ് ഒഴിവായത്. ബൈക്കുകൾ ദേശീയ പാതയിൽ പാർക്ക് ചെയ്യുന്നത് മാറ്റാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe