നാമജപ യാത്ര കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക് 

news image
Aug 4, 2023, 2:03 am GMT+0000 payyolionline.in

തിരുവനന്തപുരം: നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തതിൽ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചേക്കും. പരസ്യപ്രതിഷേധത്തിന് അപ്പുറത്തേക്ക് നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും എന്നാണ് എൻഎസ്എസ് നേതൃത്വം കരുതുന്നത്. ഇക്കാര്യത്തിൽ ആർഎസ്എസും വിഎച്ച്പിയും പൂർണപിന്തുണ നൽകി എൻഎസ്എസിനൊപ്പമുണ്ട്. ഇന്നലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിച്ച ആർഎസ്എസ്, വിഎച്ച്പി പ്രതിനിധികൾ എൻഎസ്എസിന്റെ നിലപാടിനെ അഭിനന്ദിച്ചു. സർക്കാർ, നിലപാട് വ്യക്തമാക്കാതെ കേസെടുത്തപ്പോൾ, അതേ നാണയത്തിൽ മറുപടി നൽകാനാണ് എൻഎസ്എസിന്റെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe