നാദാപുരം: നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ബഹുജന ധർണ്ണ നടത്തി. സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു.
നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രി പരിസരത്ത് രാവിലെ 11 മണിയോടെ സംഘടിപ്പിച്ച ധർണ്ണയിൽ സി എച്ച് മോഹനൻ, രാജേന്ദ്രൻ കപ്പള്ളി, എരോത്ത് ഫൈസൽ , കരിമ്പിൽ ദിവാകരൻ, ടിപി സുഗതൻ മാസ്റ്റർ, കെ ജി ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് പ്രസിഡണ്ടിനെതിരെയും എച്ച്എംസി മെമ്പർമാർക്കെതിരെയും കള്ളക്കേസ് കൊടുത്ത് ജീവനക്കാർക്കെതിരെ നടപടിഎടുക്കുക, 24 മണിക്കൂറും ലാബ് പ്രവർത്തിക്കണമെന്ന എച്ച്എംസി തീരുമാനം നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ട് നടപടിയിൽ പ്രതിഷേധിക്കുക. സ്വകാര്യ ലേബുകളെ സഹായിക്കുന്ന ജീവനക്കാരെ നടപടി അവസാനിപ്പിക്കുക, അഡ്മിഷൻ നടത്താതെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.