കൊയിലാണ്ടി: നവകേരള യാത്ര നവ കേരള കലാപ യാത്രയായി മാറിയെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പാർട്ടി ഗുണ്ടകളെയും ഗൺ മാനേയും വെച്ച് യൂത്ത് കോൺഗ്രസ്സ്, കെ.എസ് യു പ്രവർത്തകരെ ആക്രമിക്കുകയും അകമ്പടി വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിക്കുന്ന രീതിയിലണ് യാത്ര കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ടായി തൻ ഹീർ കൊല്ലം ചാർജെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അജയ് ബോസ് അധ്യക്ഷത വഹിച്ചു , കെ.പി.സി.സി മെമ്പർമാരായ മഠത്തിൽ നാണു, പി. രത്നവല്ലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ സന്തോഷ് തിക്കോടി, കെ.വിജയൻ , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ മുരളി തോറോത്ത്, കെ.ടി വിനോദൻ ,യൂത്ത് കോൺഗ്രസ്സ് ഭാരാവാഹികളായ വിശാൽ കല്ലാട്ട് , എം.കെ സായീഷ് ,ജറിൽ ബോസ്, കെ. ശീതൾ രാജ്, വി.ടി സുരേന്ദ്രൻ , മാടഞ്ചേരി സത്യനാഥൻ, വി.കെ ശോഭന റംഷിദ് കാപ്പാട് സംസാരിച്ചു.