നന്തി നാരങ്ങോളി കുളത്ത് കാട്ടുപന്നി ഇറങ്ങി; പ്രദേശവാസികളും യാത്രക്കാരും ഭീതിയിൽ

news image
Jan 2, 2025, 4:27 pm GMT+0000 payyolionline.in

നന്തി ബസാർ: നന്തി – കോടിക്കൽ റോഡിലെ നാരങ്ങോളി കുളത്ത് ബറിന മുക്കിൽ കാട്ടുപന്നി ഇറങ്ങി. സാമാന്യം  വലുപ്പമുള്ള കാട്ടുപന്നി ഇന്നലെ പുലർച്ചെ മൂന്നര മണിക്കാണ് എയർപോർട്ടിൽ പോയി തിരിച്ചു വരുന്ന തദ്ദേശവാസിയായ ഡ്രൈവർ കണ്ടത്.

ബറിനമുക്കിൽ കണ്ട കാട്ടുപന്നി

വണ്ടി കണ്ടതോടെ മുമ്പോട്ട് വന്നങ്കിലും പിന്നീട് തിരിച്ച് ബറിനമുക്കിലൂടെ ഓടി മറഞ്ഞു. ഒന്ന് രണ്ട് സ്ഥലങ്ങളിലൂടെ ഓടിപ്പോകുന്നത് കണ്ടതായി സംസാരമുണ്ട്. ആക്രമണകാരിയായ ഇതിനെ കണ്ടതോടെ രാവിലെ ആരാധനാലയങ്ങളിൽ പോകുന്നവരും മദ്രസകളിലേക്ക് കുട്ടികളെ അയക്കുന്നവരും ഭീതിയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe