കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസിലുണ്ടായ ഇരുചക്രവാഹന അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 23-കാരി മരിച്ചു. തിക്കോടി തെക്കെ കൊല്ലന്റെകണ്ടി ശ്രീനിലയത്തിൽ ഹരീഷ് കുമാറിന്റെ മകൾ തീർത്ഥ (23) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ബൈപ്പാസിലെ മണമലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. KL 56 AA 3856 നമ്പർ മോട്ടോർസൈക്കിളും KL 56 M 2391 നമ്പർ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മോട്ടോർസൈക്കിളിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന തീർത്ഥ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
