നന്തി അസോസിയേഷൻ ഖത്തറിന് പുതിയ ഭാരവാഹികൾ ; നബീൽ നന്തി -ചെയർമാൻ , ജബ്ബാർ കോവുമ്മൽ -ജനറൽ കൺവീനർ, കെ.കെ.സുനിൽ -ട്രഷറർ

news image
Aug 12, 2023, 5:31 pm GMT+0000 payyolionline.in

നന്തിബസാർ :  നന്തി പ്രദേശ വാസികളുടെ ജാതി- മത – രാഷ്ട്രീയ ഭേദമന്യേ ഖത്തറിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയായ നന്തി അസോസിയേഷൻ ഖത്തർ 2023-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നജ്മ -ഏഷ്യൻ സ്റ്റാർ റെസ്റ്റോറന്റിൽ  നടന്ന ജനറൽ ബോഡി മീറ്റിംഗിൽ  ഭാരവാഹകളായി തിരഞ്ഞെടുത്തു.

നബീൽ നന്തി -ചെയർമാൻ,  ജബ്ബാർ കോവുമ്മൽ -ജനറൽ കൺവീനർ, കെ.കെ. സുനിൽ – ട്രഷറർ, സി.വി.സംഗീത് , ഫിറോസ് മുക്കാട്ട് , കെ.കെ.അഷ്‌റഫ് -വൈസ് ചെയർമാൻമാർ, ഷംനാജ് സായൂജ് ,ഷബീർ കുറ്റിക്കാട്ടിൽ ,കെ.വി.സെമിൽ -ജോയിന്റ് കൺവീനർ. മുസ്തഫ മലമ്മൽ അധ്യക്ഷനായ ചടങ്ങിൽ ദോഹയിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ഫൈസൽ മൂസ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷിഹാസ്‌ ബാബു , ബഷീർ കോവുമ്മൽ, ടി.പി.റഷീദ് , മുസ്തഫ മലമ്മൽ, പി.വി.ഷാജി , ഹുബൈബ് കുറുക്കനാട്ട്, റമീസ് വീരവഞ്ചേരി, റാഷിദ് മുഹമ്മദ്, പി.ആർ എ. കരിം സംസാരിച്ചു. നബീൽ നന്തി സ്വാഗതവും  കെ.കെ. സുനിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe