നടുവത്തൂർ: വർഷങ്ങളായി കാടുകൾ മൂടി കിടന്ന നടുവത്തൂർ ഒറോക്കുന്ന് മലയിൽ കൃഷിയിടം പുനർജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്ഥലത്തെ കാടുകൾ വെട്ടിമാറ്റി, കൃഷിക്ക് അനുയോജ്യമാക്കി പോലീസുകാരനായ ഒ.കെ.സുരേഷ് പ്രദേശത്ത് കൃഷി ചെയ്യാൻ ഒരുങ്ങുകയാണ്. നേന്ത്രവാഴ, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, ഇടവിള കൃഷികൾ എന്നിവ സംയോജിപ്പിച്ച് വിപുലമായ കൃഷിയൊരുക്കലാണ് ലക്ഷ്യം.
കൃഷി പ്രോജക്റ്റിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങ് നടുവത്തൂർ കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ നിർവഹിച്ചു. ചടങ്ങിൽ കൃഷി അസിസ്റ്റന്റുമാരായ ഷാജി, അശ്വതി, ശോഭ എൻ.ടി എന്നിവരും ആശ്രമം ഹൈസ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികളും പങ്കെടുത്തു.