ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൻ വിപാഷയ്ക്ക് ജന്മനാടിന്റെ ആദരം

news image
Apr 20, 2026, 2:20 pm GMT+0000 payyolionline.in

പയ്യോളി: ഭുവനേശ്വറിൽ നടന്ന നാഷണൽ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമംഗം എസ്. വിപാഷയെ മൂരാട് യുവശക്തിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പയ്യോളി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാഹിറ എൻ. ചടങ്ങ് ഉദ്ഘാടനം ചെയ്തു.

യുവശക്തി വോളി മാനേജർ കെ.കെ. ഗണേശൻ ആമുഖ ഭാഷണം നടത്തിയ ചടങ്ങിൽ, മുൻ ഇന്ത്യൻ താരം ശ്രുതി എം. വിപാഷയ്ക്ക് ഉപഹാരം സമ്മാനിച്ചു. വിപാഷയുടെ പരിശീലകനും ഐ.പി.എം ചീഫ് കോച്ചുമായ വി.എം ഷീജിത്തിനെ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാഹിറ എൻ ചടങ്ങിൽ ആദരിച്ചു. യുവശക്തി പ്രസിഡന്റ് വി.കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ

നഗരസഭ കൗൺസിലർമാരായ ടി.എം. വിവേക്, കെ. ജയകൃഷ്ണൻ, ഷൈജ കെ.കെ, ജില്ലാ സ്പോർട്സ് കോഡിനേറ്റർ ഡോ. ഷിംജിത്ത് എന്നിവരും ജില്ലാ വോളി അസോസിയേഷൻ ഭാരവാഹികളായ രാഘവൻ മാണിക്കോന്ന്, സി.കെ. വിജയൻ തുടങ്ങിയവരും ആശംസകൾ നേർന്നു. മൂരാട് ലൈബ്രറിക്കു വേണ്ടി വി.കെ. സലീമും പ്രിയദർശിനിക്കു വേണ്ടി അജിത്ത് പുന്നോളിയും ഉപഹാരങ്ങൾ നൽകി.

സ്വീകരണത്തിന് വിപാഷ മറുപടി പ്രസംഗം നടത്തി. യുവശക്തി സെക്രട്ടറി കെ.കെ. രമേശൻ സ്വാഗതവും ട്രഷറർ കെ.പി. രജീഷ് നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe