മേപ്പയ്യൂർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ മെഡൽ ഉൾപ്പടെ മിന്നുന്ന വിജയം കൈവരിച്ച് ദേശീയ മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഭിനയ, ബിയോൺ, ഫസൽ മുഹമ്മദ് എന്നീ കായിക താരങ്ങൾക്ക് മേപ്പയ്യൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ഇതോടൊപ്പം സംസ്ഥാന തലത്തിൽ മികച്ച വിജയം നേടിയ അശ്വദേവ്, ഇൻക്ലൂസീവ് കായിക മേളയിൽ മിന്നും വിജയം കൈവരിച്ച അഫ് ലഹ്സമാൻ,അത്‌ലറ്റിക്സിലും , വിവിധ അസോസിയേഷൻ മത്സരങ്ങളിലുമായി മികച്ച നേട്ടം കൈവരിച്ച സ്കൂളിലെ കായിക താരങ്ങളെയും അനുമോദിച്ചു. മേളവാദ്യങ്ങളുടെ അകമ്പടിയോടെ മേപ്പയ്യൂർ ടൗണിൽ നിന്നും ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ അങ്കണത്തിലേക്ക് കായിക താരങ്ങളെ ആനയിച്ച് ഘോഷയാത്ര നടന്നു. ജനപ്രതിനിധികൾ,പി.ടി.എ, എസ് എം സി ഭാരവാഹികൾ, വിവിധ വിദ്യാർത്ഥി സേനാംഗങ്ങൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായിക താരങ്ങൾ, അധ്യാപകർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു. ഇല സ്റ്റേജിൽ നടന്ന അനുമോദന സമ്മേളനം കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വി.പി.ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ടി.സുനന്ദ റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉപഹാര സമർപ്പണം നടത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് വി.സുനിൽ മുഖ്യാതിഥിയായി. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് എൻ.ജയന്തി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം സുനിത ആച്ചിക്കുളങ്ങര, എസ്.എം.സി ചെയർമാൻ ഷബീർ ജന്നത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് കെ. എം.എ.അസീസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ടി. ബാലൻ, പി.കെ.രാഘവൻ മാസ്റ്റർ,മേലാട്ട് നാരായണൻ എന്നിവർ സംസാരിച്ചു. ടി.എം. അഫ്സ നന്ദി പറഞ്ഞു.
ദേശീയ മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം
Nov 7, 2026, 4:11 pm GMT+0000
payyolionline.in
