ദേശീയപാതയിൽ നിർമാണത്തിലെ അപാകതകൾ; വടകര താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം

news image
Sep 8, 2024, 5:02 pm GMT+0000 payyolionline.in

വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. നിർമാണത്തിലെ അപാകതകൾ, കരാർ കമ്പനിക്കാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അഴിമതികൾ അടക്കം യോഗത്തിൽ ചർച്ചയായി ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കണമെന്ന് ആവശ്യമുയർന്നു.

ദേശീയപാത അതോറിറ്റി പ്രതിനിധികളെ വികസന സമിതി യോഗത്തിലേക്ക് വിളിപ്പിക്കണമെന്ന് ഡെമോക്രാറ്റിക് ഡയലോഗ് ഭാരവാഹി കിഷോർ ഒഞ്ചിയം ആവശ്യപ്പെട്ടു. സർവീസ് റോഡ് കാര്യക്ഷമമല്ലാത്ത മൂലം ഗതാഗത തടസ്സം നഗരത്തിൽ നിത്യസംഭവമാണ്. കരാർ കമ്പനിക്കാർ മാഫിയകളായി മാറിയെന്ന് പരാതി ഉയർന്നു. പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് തഹസിൽദാർ ഡി. രഞ്ജിത്ത് പറഞ്ഞു. കെഎസ്ഇബി അഴിയൂർ സെക്ഷനിൽ വൈദ്യുതമുടക്കത്തിന് ശാശ്വത പരിഹാരമായി പ്രത്യേക ഫീഡർ അനുവദിക്കണമെന്ന്
സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു. ഈ കാര്യത്തിനായി നടപടികൾ തുടങ്ങിയതായി കെഎസ്ഇബി അധികൃതർ യോഗത്തെ അറിയിച്ചു. താഴെ അങ്ങാടി കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ നേരിടുന്ന പ്രദേശം റവന്യു അധികൃതർ സന്ദർശിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇതുമൂലം നിരവധി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സമിതി അംഗം പി പി രാജനാണ് ഉന്നയിച്ചത്. വടകരയിലെ ആർഎംഎസ് ഓഫീസ് നിർത്തണമെന്ന് സമിതി അംഗം പി എം മുസ്തഫ ആവശ്യപ്പെട്ടു.

യോഗത്തിൽ മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, പി എം മുസ്തഫ, പി പി രാജൻ, ബാബു ഒഞ്ചിയം, ബാബു പറമ്പത്ത്. വി പി അബ്ദുള്ള. ടി വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe