പയ്യോളി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച മൂടാടി പഞ്ചായത്തിന് ലഭിച്ച മഹാത്മാ പുരസ്കാരം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ എം പി അഖില,എം കെ മോഹനൻ എന്നിവരാണ് മന്ത്രി എം ബി രാജേഷിൽ നിന്നും പുരസ്കാരംഏറ്റുവാങ്ങിയത്.
കൊട്ടാരക്കരയിൽ തദ്ദേശ ദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ദാനം ഉദ്ഘാടനം ചെയ്തു. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, എംഎൽഎ മാരായ പി സി വിഷ്ണുനാഥ്, കോവൂർ കുഞ്ഞുമോൻ, ഡോ.വിജയൻ പിള്ള എന്നിവർ സംസാരിച്ചു. മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.