തുറയൂർ: കേരള സർക്കാർ പട്ടിക ജാതി വികസന വകുപ്പ് മുഖേന ടി. പി.രാമകൃഷ്ണൻ എം എൽ എ
യുടെ ശുപാർശ പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ തുറയൂർ ചെറിയ പറമ്പിലെ കോളനിയിൽ ഒരു കോടി രൂപ യുടെ അംബേദ്കർ വികസന പദ്ധതി പ്രഖ്യാപിച്ചു. കോളനിയുടെ സമഗ്ര വികസനത്തിനായി അടിസ്ഥാന പശ്ചാതല വികസനതിന് ഊന്നൽ നൽകി വിവിധ പദ്ധതികൾക്കാണ് പ്രസ്തുത തുക വിനിയോഗിക്കുകയെന്ന് ടി. പി.രാമകൃഷ്ണൻ എം എൽ എ പ്രഖ്യാപിച്ചു.
കോളനിക്കുള്ളിലെ വിവിധ റോഡുകൾ, ഫുട്പാത്തുകൾ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, വീടുകളുടെ പുനരുദ്ധാരണം, ശ്മശാന നവീകരണം തുടങ്ങി വിത്യസ്ത പ്രവർത്തികൾ നിർവഹിക്കുവാൻ തീരുമാനിച്ചു. പ്രഖ്യാപന കൺവെൻഷൻ ടി. പി.രാമകൃഷ്ണൻ എം എൽ എ അദ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ.ഗിരീഷ് ആമുഖ പ്രഭാഷണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത് മുഖ്യഅതിഥി ആയി പങ്കെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസ് പ്രതിനിധി ജയകൃഷ്ണൻ പദ്ധതി അവതരണം നടത്തി. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീന പുതിയോട്ടിൽ, തുറയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിൻ രാജ്, വാർഡ് കൺവീനർമാരായ ഷാജു മാടായി, രമ്യ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ, എസ് സി പ്രമോട്ടർ രാം ക്രിസ്റ്റീന ആശംസകൾ നേർന്നു. ബ്ലോക്ക് എസ് സി ഡി ഒ അബ്ദുൽ അസീസ് നന്ദി പറഞ്ഞു