തുറയൂർ: നവകേരളം കർമ പദ്ധതി കോഴിക്കോട് ,ഹരിത കേരളം മിഷൻ- ആർദ്രം മിഷൻ സംയുക്തമായി തുറയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമസേനാംഗങ്ങൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻഎം രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് തുറയൂർ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുളള ഫഹീം സ്വാഗതം പറഞ്ഞു.
ഹരിത കർമസേന അംഗങ്ങൾക്കുളള ആരോഗ്യവും സുരക്ഷയും വിഷയത്തിൽ ജെഎച്ച്ഐ പി കെ ദിനേശൻ ക്ലാസ് നൽകി. ആരോഗ്യ പരിശോധന കാർഡ് പഞ്ചായത്ത് പ്രസിഡന്റ് ഹരിത കർമസേന സെക്രട്ടറി ഷീബ കെ കെ യ്ക്ക് നൽകി ആദ്യ പരിശോധന പൂർത്തിയാക്കി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ ടി കെ ദിപിന, വി എം സജിത , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എം പി നിരഞ്ജന എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. ഹരിതകർമ്മസേന സെക്രട്ടറി കെ കെ ഷീബ നന്ദി പ്രകാശിച്ചു.