തുറയൂരില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ 68 കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു

news image
Jan 22, 2025, 10:43 am GMT+0000 payyolionline.in

പയ്യോളി: നടന്ന് പോവുന്നതിനിടെ ഓട്ടോയിടിച്ച് പരിക്കേറ്റ 68 കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. പയ്യോളി അങ്ങാടി തോലേരി വാലിക്കുനിയില്‍ കണ്ണന്‍ (68) ആണ് ഇന്ന് പുലര്‍ച്ചെ രണ്ടിന് മരിച്ചത്. ഇക്കഴിഞ്ഞ പതിനാറിന് തോലേരി ചൂരക്കാട് വയല്‍ റോഡിലൂടെ നടന്ന് പോവുന്നതിനിടെയായിരുന്നു ഓട്ടോ ഇടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: പരേതയായ വിലാസിനി. മക്കള്‍: സച്ചിന്‍, ശില്പ. മരുമകന്‍: സബീഷ് (മന്തരത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്). സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ട് വളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe